ഓണം 2026
സപ്ലൈകോയിൽ അത്തംകിറ്റ് മുതൽ തിരുവോണക്കിറ്റു വരെ ഓണത്തെ വരവേൽക്കാൻ സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങൾ വിവിധതരം കിറ്റുകളുമായി.. 1,280 രൂപയുടെ സാധനങ്ങൾ 1,000 രൂപയ്ക്ക് നൽകുന്നതാണ് അത്തംകിറ്റ്. അരി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയുൾപ്പെടെ 21 ഇനങ്ങൾ കിറ്റിലുണ്ടാകും. 1,880 രൂപ വിലയുള്ള 25 ഇനം സാധനങ്ങളടങ്ങിയ ഉത്രാടം കിറ്റ് 1,500 രൂപയ്ക്ക് നൽകും. തിരുവോണം കിറ്റിൽ 2,540 രൂപ വിലയുള്ള 30 ഇനം സാധനങ്ങളുണ്ടാകും. ഇത് 2,000 രൂപയ്ക്ക്കിട്ടും. കൂടാതെ, 374.50 രൂപവിലയുള്ള സിഗ്നേച്ചർ കിറ്റ് 299 രൂപയ്ക്ക് ലഭിക്കും. ഇതു കൂടാതെ വിവിധ തരം സമ്മാനപദ്ധതികളും സപ്ലൈകോ നടപ്പാക്കിയിട്ടുണ്ട്.
ഓണം