തെരുവ് നായ ശല്യത്തിന് പരിഹാരം ഉറപ്പാക്കി UDF സർക്കാർ.
അക്രമകാരികൾ ആയ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ ഉള്ള മാർഗ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും അടങ്ങിയ ഉത്തരവ് ഇറങ്ങി.
അക്രമകാരികളായതും, ചികിൽസിച്ചാൽ ഭേദമാകാത്തതും, പേവിഷബാധയുള്ളതുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനായി 22/08/2026 ലെ 116/2026/LSGD ഉത്തരവ് പ്രകാരം സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
മാനദണ്ഡങ്ങൾ
-
ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത നായ്ക്കൾ
-
ഗുരുതരമായി പരുക്കേറ്റ നായ്ക്കൾ
-
പേ വിഷബാധയുള്ളതോ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ ആയവ
-
ആക്രമണകാരികൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആയതും, പ്രകോപനമില്ലാതെ മനുഷ്യനെയോ, മൃഗങ്ങളെയോ, കടിക്കുന്നതോ, അക്രമിക്കാൻ മുതിരുന്നതോ ആയ നായകളെ ദയാവധം ചെയ്യാം.ഇതിനായി തദ്ദേശ സ്വയംഭരണ തലത്തിൽ കമ്മിറ്റി രൂപീകരിക്കണം.
കമ്മിറ്റിയിലെ അംഗങ്ങളും, ചുമതലകളും
തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലെ ചെയർപേഴ്സൺ അധ്യക്ഷനും സെക്രട്ടറി കൺവീനറും ആയിരിക്കും.
അംഗങ്ങൾ
-
വാർഡ് മെമ്പർ
-
വെറ്ററിനറി സർജൻ
-
മെഡിക്കൽ ഓഫീസർ
4.എ ബി സി കേന്ദ്രത്തിൻ്റെ പ്രൊജക്റ്റ് ഇൻചാർജ്
5.അനിമൽ വെൽഫയർ ബോർഡ് അംഗം യോഗം ചേരാൻ 7 അംഗ സമിതിയിൽ കുറഞ്ഞത് 5 പേരെങ്കിലും വേണം. ഭൂരിപക്ഷ അംഗങ്ങളുടെ തീരുമാനം അംഗീകരിക്കും.
ദയാവധം എങ്ങനെ നടപ്പിലാക്കണം
യോഗ്യതയുള്ള വെറ്ററിനറി സർജൻ, അംഗീകൃത മരുന്ന് ഞരമ്പ് വഴി കുത്തി വെച്ച് വേണം കൃത്യം നിർവഹിക്കാൻ വിഷം കൊടുത്തോ, വെടിവെച്ചോ വധിക്കാൻ പാടില്ല.
ദയാവധത്തിനായി
-
പ്രത്യേക രജിസ്‌റ്റർ സൂക്ഷിക്കണം ഓരോ നായയുടെയും വിവരങ്ങൾ, പിടികൂടിയ സ്ഥലം, ഫോട്ടോ, ദയാവധം ചെയ്യാനുണ്ടായ കാരണം എന്നിവ രേഖപ്പെടുത്തണം.
-
ദയാവധത്തിനായി പിടികൂടുന്ന നായ്ക്കളെ 2മുതൽ 3ദിവസം വരെ പുനരധിവാസ കേന്ദ്രത്തിലൊ, ഷെൽട്ടറിലൊ പാർപ്പിക്കണം. ഈ സമയത്തിനുള്ളിൽ സംഘടനകൾക്കോ വ്യക്തികൾക്കോ ഈ നായ്ക്കളെ ഏറ്റെടുത്തു വളർത്താവുന്നതാണ്. പിടി കൂടിയ നായ്ക്കളുടെ വിവരം നോട്ടീസ്ബോർഡിൽ പ്രദർശിപ്പിക്കണം.
-
മറ്റുനായ്ക്കളുടെ മുന്നിൽ വെച്ചു ദയാവധം പാടില്ല.
-
വെറ്ററിനറി സർജൻ മരണം സ്‌ഥിരീകരിക്കണം.
-
ഓരോ ദയാവധത്തിന് ശേഷവും വെറ്ററിനറി സർജനും അംഗങ്ങളും ദയാവധം രജിസ്റ്ററിൽ സാക്ഷ്യപ്പെടുത്തണം.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സംരക്ഷണം.
ഉദ്യോഗസ്ഥർ സത്യസന്ധമായി ഔദ്യോഗിക ചുമതലയുടെ ഭാഗമായി പ്രവർത്തിച്ചാൽ അവർക്കെതിരെ FIR / ക്രിമിനൽ കേസ് /ബലപ്രയോഗം എന്നിവ പാടില്ല. എന്നാൽ കോടതി ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഈ സംരക്ഷണം ഉണ്ടാകില്ല. ഓരോ മാസവും തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ദയാവധം സംസ്ഥഥാനതല മോണിറ്ററിങ് സമിതി വിലയിരുത്തും.