കയർപിരി മേഖലയിലെ 5,000 തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കയർപിരി മേഖലയിലെ 5,000 തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കയർപിരി മേഖലയിലെ 5,000 തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നു. പൂർണമായി പ്രവർത്തിക്കാൻ കഴിയാത്തതും, 100-ൽ താഴെ തൊഴിലാളികളുള്ളതുമായ കയർ സംഘങ്ങളിലെ അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നടപ്പു സാമ്പത്തിക വർഷത്തിൽ കയർ മേഖലയിലെ സംഘങ്ങളുടെ പ്രവർത്തന മൂലധനം, വേതന സംരക്ഷണം (ISS), വിപണി വികസനം (MDA), ക്ഷേമപദ്ധതികൾ എന്നിവയ്ക്കായി 53 കോടിയിലധികം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നാളെ ആലപ്പുഴ തൃക്കുന്നപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര-കയർ വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഓണസമ്മാനം വിതരണം ചെയ്യും.