ചരിത്രത്തിലാദ്യമായി സഹകരണ സംഘങ്ങളുടെ ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത അനുവദിച്ചു വി ഡി സതീശൻ സർക്കാർ.
ഭരണസമിതി അംഗങ്ങൾക്ക് 1,000 രൂപയും, സഹകരണ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരപ്പെടുത്തിയിട്ടുള്ളതും, എന്നാൽ 6 മാസത്തിൽ താഴെ സർവീസ് പൂർത്തിയാക്കിയിട്ടുള്ളതുമായ ജീവനക്കാർക്ക് 3,000 രൂപ ഉത്സവബത്ത അനുവദിച്ചും ആണ് ഇന്ന് ഉത്തരവ് ഇറങ്ങിയത്.
ചരിത്രത്തിലാദ്യമായി സഹകരണ സംഘങ്ങളുടെ ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത അനുവദിച്ചുകൊണ്ടുള്ള സുപ്രധാന തീരുമാനത്തിലേക്ക് സഹകരണ വകുപ്പ് കടന്നിരിക്കുന്നു. ഭരണസമിതി അംഗങ്ങൾക്ക് 1,000 രൂപ ഉത്സവബത്തയായി നൽകുന്നതിന് അനുമതി നൽകിക്കൊണ്ട് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അതാത് സഹകരണ സംഘങ്ങളുടെ ഭരണസമിതി തീരുമാനത്തിന് വിധേയമായി സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടിൽ നിന്നും ഉത്സവബത്ത നൽകാമെന്ന ഉത്തരവാണ് ഈ ഓണക്കാലത്ത് പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ കേരള സഹകരണ സംഘം നിയമവും നിലവിലുള്ള സർക്കുലറുകളും അനുസരിച്ച് ഭരണസമിതി അംഗങ്ങൾക്ക് യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സിറ്റിംഗ് ഫീസും ഔദ്യോഗിക യാത്രകൾക്കുള്ള യാത്രാബത്തയും മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ, സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഭദ്രത മുൻനിർത്തി ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത അനുവദിക്കാവുന്നതാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മാത്രമല്ല, സഹകരണ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരപ്പെടുത്തിയിട്ടുള്ളതും, എന്നാൽ 6 മാസത്തിൽ താഴെ സർവീസ് പൂർത്തിയാക്കിയിട്ടുള്ളതുമായ ജീവനക്കാർക്ക് 3,000 രൂപ ഉത്സവബത്ത അനുവദിച്ചും ഇന്ന് ഉത്തരവിറക്കിയിട്ടുണ്ട്.
നേരത്തെതന്നെ സഹകരണ വകുപ്പിന് കീഴിലെ ബോണസിന് അർഹതയില്ലാത്ത താത്കാലിക ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്ത അനുവദിക്കുകയും ചെയ്തിരുന്നു. വിവിധ സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിലും കരാറടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഓണത്തോടനുബന്ധിച്ച് 5,500 രൂപ പ്രത്യേക ഉത്സവബത്തയായി അനുവദിച്ചിട്ടുള്ളത്. ഒപ്പം, സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്ത 400 രൂപ വീതം വർധിപ്പിച്ചുകൊണ്ട് യഥാക്രമം 4,500 രൂപയും 4,000 രൂപയാക്കിയും അനുവദിക്കുകയുണ്ടായി.
#CooperativeDepartment #onam #keralagovernment #udfgovernment