മറ്റുള്ളവരുടെ വീട്ടിലേക്ക് വിരൽചൂണ്ടുന്നതിനിടെ സ്വന്തം രാഷ്ട്രീയ കുടുംബത്തിലെ ചില പഴയ ശബ്ദങ്ങൾ ബിജെപി ഓർക്കണം.
സ്ത്രീകൾക്ക് സ്വാതന്ത്ര്യമല്ല, സംരക്ഷണമാണ് ആവശ്യമെന്നും, നിയന്ത്രണമില്ലാതെ വിട്ട ഊർജം നാശത്തിലേക്ക് പോകുന്നതുപോലെ സ്ത്രീകളുടെ ശക്തിയും നിയന്ത്രിക്കപ്പെടണമെന്നുമാണ് മുൻപ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞത്.
This is an opinion piece by an external author, shared here for readers -- it does not represent an official statement or position of the UDF Government of Kerala.
വനിതകളെ ചേർത്തുപിടിച്ച് സതീശൻ; വെട്ടിലായി ബിജെപിയുടെ സ്ത്രീസ്വാതന്ത്ര്യ രാഷ്ട്രീയം
സ്ത്രീകൾ വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ലെന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ സജീവമായി പങ്കെടുക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞപ്പോൾ കേരള സമൂഹത്തിൽ നിന്ന് വലിയ കൈയടിയാണ് ഉയർന്നത്. എന്നാൽ കേരള ബിജെപി നേതാക്കൾക്ക് അതിൽ തൃപ്തിയില്ല. സതീശന്റെ നിലപാടിനെ നേരിട്ട് നേരിടാൻ കഴിയാതെ കോൺഗ്രസിന്റെ ദേശീയ നേതാക്കളെ വരെ വലിച്ചിഴച്ച് വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമം.
പക്ഷേ, മറ്റുള്ളവരുടെ വീട്ടിലേക്ക് വിരൽചൂണ്ടുന്നതിനിടെ ബിജെപിയുടെ സ്വന്തം രാഷ്ട്രീയ കുടുംബത്തിലെ പഴയ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്.
2014-ൽ യോഗി ആദിത്യനാഥ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യമല്ല, സംരക്ഷണമാണ് ആവശ്യമെന്നും, സ്ത്രീശക്തിയെ നിയന്ത്രിച്ച് ‘ഉൽപ്പാദനക്ഷമമായി’ ഉപയോഗിക്കണമെന്നുമായിരുന്നു വാദം. Indian Express റിപ്പോർട്ട്
അതുമാത്രമല്ല. 2019-ൽ അന്നത്തെ ഗോവ ബിജെപി എംഎൽഎ അലീന സൽദാന, സ്ത്രീകൾ ‘fragile’ ആയതിനാൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടതില്ലെന്നും സ്ത്രീകൾ രാത്രിയിൽ വീട്ടിലായിരിക്കണമെന്നും അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് രാത്രി ജോലി ചെയ്യാനുള്ള നിയമഭേദഗതിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ഈ പ്രസ്താവന. National Herald റിപ്പോർട്ട്.
അങ്ങനെ തുടങ്ങി, മൊബൈൽ ഫോണാണ് റേപ് നടക്കാൻ കാരണം എന്നും, സ്ത്രീകളുടെ വസ്ത്രധാരണമാണ് റേപ്പിന് കാരണം തുടങ്ങി സ്ത്രീകൾ അടുക്കളയിൽ കഴിയേണ്ടവരാണ് എന്നുൾപ്പെടെ ബിജെപി നേതാക്കളുടെ ഒട്ടേറെ നിലപാടും അഭിപ്രായവും പറഞ്ഞ നിരവധി സംഭവങ്ങൾ ചൂണ്ടി കാണിക്കാൻ സാധിക്കും.ഇവിടെ വിഷയം വ്യക്തികളല്ല; സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ്.
ഒരു വശത്ത് — സ്ത്രീകൾ സ്വതന്ത്രരായി സമൂഹത്തിന്റെ മുഖ്യധാരയിൽ വരണം എന്ന് പറയുന്ന സതീശൻ.
മറുവശത്ത് — സ്ത്രീക്ക് സ്വാതന്ത്ര്യമല്ല, സംരക്ഷണമാണ് വേണ്ടത് എന്ന യോഗിയുടെ പഴയ നിലപാടും, സ്ത്രീയുടെ രാത്രി ജോലിയെ പോലും ‘fragility’ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്ത ബിജെപി നേതാവിന്റെ വാക്കുകളും.
എന്നിട്ടും സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരിൽ കേരളത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ സർട്ടിഫിക്കറ്റ് അന്വേഷിച്ചുനടക്കുകയാണ് ബിജെപി.
സതീശനെതിരെ രാഹുലിനെയും പ്രിയങ്കയെയും അന്വേഷിച്ച് നടക്കുന്നതിന് മുമ്പ് സ്വന്തം പാർട്ടിയുടെ പഴയ പ്രസ്താവനകൾ ഒന്ന് ഗൂഗിൾ ചെയ്യുന്നത് ബിജെപി നേതാക്കൾക്ക് നല്ലതാണ്.
സ്ത്രീകൾക്ക് വേണ്ടത് സംരക്ഷണത്തിന്റെ പേരിലുള്ള നിയന്ത്രണമല്ല; സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശമാണ്.
അത് മനസ്സിലാക്കാൻ കേരളത്തിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
#WomensFreedom #BJP #PoliticalHypocrisy #Kerala #KeralaPolitics #Kanthapuram #VDSatheesan #Congress #UDF